റോഡപകടങ്ങൾ കുറക്കുന്നതിന് പുതിയ പദ്ധതിയുമായി സൗദി അറേബ്യ

road traffic

റിയാദ്: സൗദിയിൽ വാഹനാപകടങ്ങൾ കുറക്കുന്നതിനും ട്രാഫിക് ബോധവൽക്കരണം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മുനിസിപ്പൽ കാര്യ മന്ത്രാലയം നജം ഇൻഷൂറൻസ് സർവീസസ് കമ്പനിയുമായി ധാരണയിലെത്തി. നിരന്തര അപകടങ്ങൾക്ക് കാരണമാകുന്ന റോഡുകളും പ്രദേശങ്ങളും കണ്ടെത്തി അപകട സാധ്യതകൾ കുറക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും.

സൗദി മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം നജം വാഹന ഇൻഷൂറൻസ് കമ്പനിയുമായി ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. റോഡപകടങ്ങൾ കുറക്കുന്നതിനും ട്രാഫിക് ബോധവൽക്കരണം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സഹകരണ കരാറിൽ ഇരു കക്ഷികളും ഒപ്പ് വെച്ചത്.

നിരന്തര അപകട മേഖലകൾ തിരിച്ചറിഞ്ഞ് ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക, അപകടങ്ങൾക്ക് കാരണമാകുന്ന സാങ്കേതികവും ഭൂമിശാസ്ത്രപരവുമായ അപാകതകൾ പരിഹരിക്കുക, പൊതുജനങ്ങൾക്കിടയിൽ ട്രാഫിക് ബോധവൽക്കരണം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിളിലാണ് കരാർ നടപ്പിലാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!