റിയാദ് – തുർക്കി നഗരമായ ഇസ്താംബൂളിലുണ്ടായ വെടിവെയ്പ്പിനെ സൗദി അറേബ്യ അപലപിച്ചു. ആക്രമണത്തെ അപലപിക്കുന്നതായും അത്തരം നടപടികളിൽ ഖേദിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എല്ലാത്തരം അക്രമങ്ങൾക്കും തീവ്രവാദത്തിനും എതിരായ രാജ്യത്തിൻ്റെ നിലപാട് മന്ത്രാലയം ആവർത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കും തുർക്കി സർക്കാരിനും ജനങ്ങൾക്കും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.
ഇസ്താംബൂളിലെ തുർക്കിയുടെ ഏറ്റവും വലിയ കോടതിയിലാണ് രണ്ട് പേർ ആക്രമണം നടത്തിയത്. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ വെടിയേറ്റ് കൊല്ലപ്പെടുകയും മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.