ജിദ്ദ – സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് ഡോക്ടർമാരുടെ പരമാവധി കൺസൾട്ടേഷൻ ഫീസ് നിശ്ചയിച്ചു.
ഒരു ജനറൽ ഫിസിഷ്യന്റെ (ഫസ്റ്റ് ഡെപ്യൂട്ടി ഫിസിഷ്യൻ) കൺസൾട്ടിംഗ് ഫീസ് 100 റിയാലിനും 150 റിയാലിനും ഇടയിലായിരിക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി.
ഒരു സ്പെഷ്യലിസ്റ്റ് കൺസൾട്ടന്റിന് (രണ്ടാം ഡെപ്യൂട്ടി ഫിസിഷ്യൻ) കൺസൾട്ടിംഗ് ഫീസ് 200 നും 300 റിയലിനും ഇടയിലുമായിരിക്കും. പ്രത്യേക വിഭാഗത്തിലെ സ്പെഷ്യലിസ്റ്റിന് കൺസൾട്ടിംഗ് ഫീസ് 400 റിയാൽ ആണെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു.