Search
Close this search box.

സൗദിയിൽ അയ്യായിരം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ഇ.വി.ഐ.ക്യു

charging station

ജിദ്ദ-സൗദി അറേബ്യയിൽ അയ്യായിരം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഇ.വി.ഐ.ക്യു തീരുമാനം. രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ വേണ്ടിയാണ് അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നത്. അതിവേഗ ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല രാജ്യത്തുടനീളം സ്ഥാപിക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയുടെ വളർച്ച വർധിപ്പിക്കുകയാണ് ഇ.വി.ഐ.ക്യു ലക്ഷ്യമിടുന്നത്.

ഇൻസ്റ്റലേഷൻ, മെയിന്റനൻസ് മേഖലയിലെ പ്രാദേശിക പങ്കാളികളുമായുള്ള ക്രിയാത്മക സഹകരണത്തിലൂടെ, ഈ മേഖലയ്ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയുടെ വളർച്ച വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. സൗദി സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങൾ വർധിക്കുന്നത് ഈ മേഖലയിലെ നിക്ഷേപകരെ കൂടുതൽ ആകർഷകമാക്കും.

ഇലക്ട്രിക് കാറുകളാണ് ഗതാഗതത്തിന്റെ ഭാവിയെന്നും സൗദി ഉപഭോക്താക്കൾക്കിടയിൽ വൈദ്യുത വാഹനങ്ങളോടുള്ള താൽപര്യം വിശാലവും വർദ്ധിച്ചുവരുന്നതുമാണെന്നും കമ്പനിയുടെ സി.ഇ.ഒയും ഡയറക്ടർ ബോർഡ് അംഗവുമായ മുഹമ്മദ് കസാസ് പറഞ്ഞു. കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗ നിരക്ക് ഉയർത്തുന്നതിനുള്ള അടിസ്ഥാനമായ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗവും വിശ്വസനീയവുമായ ചാർജിംഗ് പോയിന്റുകളുടെ ഒരു ശൃംഖല ഇ.വി.ഐ.ക്യു നൽകും.

വിശ്വസനീയവും വേഗതയേറിയതുമായ ചാർജിംഗ് സെന്ററുകളുടെ ഒരു ദേശീയ ശൃംഖല നൽകുന്നതിലൂടെ, ഈ വിടവ് നികത്താനും രാജ്യത്തെ െ്രെഡവർമാരെ ആത്മവിശ്വാസത്തോടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനും ഉപയോഗിക്കാനും പ്രാപ്തരാക്കുകയുമാണ് ഇ.വി.ഐ.ക്യു ലക്ഷ്യമിടുന്നതെന്നും ചാർജിംഗ് സൈറ്റുകൾ തിരിച്ചറിയാൻ എളുപ്പമാണെന്ന് ഉറപ്പുവരുത്താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!