റിയാദ്: രണ്ടാമത് സൗദി ഫിലിം ഫോറം സമ്മേളനം ഒക്ടോബർ 9 മുതൽ ആരംഭിക്കും. സൗദി സാംസ്കാരിക മന്ത്രി അമീർ ബന്ദർ ബിൻ ഫർഹാന്റെ മേൽനോട്ടത്തിലാണ് സൗദി ഫിലിം ഫോറത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. ഒക്ടോബർ 9 മുതൽ 12 വരെയാണ് ഫിലിം ഫോറം സമ്മേളനം.
ഫിലിം മേഖലയിലെ സ്പെഷ്യലിസ്റ്റുകളും വിദഗ്ധരും അറബ്, അന്തർദേശീയ ചലച്ചിത്ര മേഖലയിലെ മികച്ച പ്രവർത്തകരും ഫോറത്തിൽ പങ്കെടുക്കും. വിഷൻ 2030 ന്റെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ സാംസ്കാരിക പദ്ധതിയ്ക്ക് അനുസൃതമായി സൗദിയിലെ സിനിമാ വ്യവസായത്തെ ശാക്തീകരിക്കാനും വികസിപ്പിക്കാനും നിക്ഷേപാവസരങ്ങളും പങ്കാളിത്തവും വർധിപ്പിക്കാൻ ഫോറം പദ്ധതിയിടുന്നു.
സൗദിയിലെ ചലച്ചിത്ര കലാവ്യവസായത്തിന് ശോഭനമായ ഭാവികെട്ടിപ്പടുക്കാനും സൗദി ഫോറം ലക്ഷ്യമിടുന്നു. സിനിമാ വ്യവസായത്തിലെ വിവിധ തലങ്ങളിലുള്ളവർ തമ്മിലുള്ള ആശയ വിനിമയം വർധിപ്പിക്കാനും ഫോറത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.