റിയാദ് – സൗദി അറേബ്യയുടെ ഈ വര്‍ഷത്തെ സ്ഥാപകദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഔദ്യോഗിക അവധി ഫെബ്രുവരി 22, 23 തീയതികളിൽ ആയിരിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും ഫെബ്രുവരി 22 ന് ഔദ്യോഗിക അവധിയായിരിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സിവില്‍ സര്‍വീസ് മാനവശേഷി നിയമാവലിയിലെ 128-ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു.
