സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് ഉച്ചകോടി ആരംഭിച്ചു

green initiative

റിയാദ്: സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് ഉച്ചകോടി ആരംഭിച്ചു. നാല് കോടി മുപ്പത് ലക്ഷം മരങ്ങൾ സൗദി അറേബ്യ ഇതിനകം നട്ടുപിടിപ്പിച്ചതായി പരിസ്ഥിതി കൃഷി മന്ത്രാലയം അറിയിച്ചു. 2021ൽ ഗ്രീൻ ഇനീഷ്യേറ്റീവിന് തുടക്കം കുറിച്ചതോടെയാണ് മരം നടീൽ കാമ്പയിന് തുടക്കം കുറിച്ചത്.

2021ൽ ഗ്രീൻ ഇനീഷ്യേറ്റീവിന് തുടക്കം കുറിച്ചത് മുതൽ സൗദിഅറേബ്യ ഹരിതവൽക്കരിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നതായി പരിസ്ഥിതി ജല മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇതിനകം നാല് കോടി മുപ്പത് ലക്ഷം മരങ്ങൾ രാജ്യത്തുടനീളം നട്ടുപിടിപ്പിക്കാൻ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. പതിനായിരം കോടി മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്തെ വനവൽക്കരണത്തിന് സ്വീകരിച്ചുവരുന്ന നൂതന സാങ്കേതികവിദ്യയും മോഡലിംഗും നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡവലപ്പ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് സെർട്ടിഫിക്കേഷൻ സി.ഇ.ഒ ഖാലിദ് അബ്ദുൽഖാദർ വിവരിച്ചു. വനവൽക്കരണ ബോധവൽക്കരണവും പ്രോൽസാഹനവും ലക്ഷ്യമിട്ട് രൂപീകരിച്ച സന്നദ്ധ സംഘടനയിൽ ഒന്നരലക്ഷത്തോളം മെമ്പർമാർ സജീവമായി പ്രവർത്തിച്ചു വരുന്നതായും സെന്റർ മേധാവി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!