ഹുറൂബിൽ അകപ്പെട്ടവർക്ക് ആശ്വാസ നടപടിയുമായി സൗദി; വിശദാംശങ്ങൾ അറിയാം

saudi

റിയാദ്: സൗദി അറേബ്യയിൽ ഹുറൂബിൽ അകപ്പെട്ടവർക്ക് ആശ്വാസ നടപടി. രാജ്യത്ത് ഹുറൂബിലാക്കപ്പെട്ടവർക്ക് ആശ്വാസം പകർന്ന് മാനവവിഭവശേഷി മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. തൊഴിലാളി ജോലിക്ക് ഹാജരാകുന്നില്ല, ജീവനക്കാരൻ ജോലിക്ക് വരുന്നതേയില്ല എന്നുള്ള തൊഴിലുടമ (സ്‌പോൺസർ) നൽകുന്ന പരാതിയിന്മേൽ സൗദി ജവാസത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) സ്വീകരിക്കുന്ന നിയമനടപടിയായ ‘ഹുറൂബി’ൽ ഉൾപ്പെട്ട വിദേശ തൊഴിലാളികൾക്ക് രേഖകൾ നിയമാനുസൃതം കാലികമാക്കാനുള്ള തീരുമാനമാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.

അത്തരത്തിൽ ഉൾപ്പെട്ടവർക്ക് ഹുറൂബ് നീക്കി സ്വന്തം തൊഴിൽ പദവി ശരിയാക്കി നിയമാനുസൃതം ജോലി തുടരാനും ഇനി മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനും 60 ദിവസത്തെ ഇളവുകാലമാണ് അികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ഡിസംബർ 1 മുതൽ 2025 ജനുവരി 29 വരെ 60 ദിവസമാണ് പദവി ശരിയാക്കാനുള്ള ക്യാംപെയ്ൻ നടത്തുന്നത്. ഈ ദിവസങ്ങൾക്കുള്ളിൽ ഓൺലൈൻ ‘ഖിവ’ പോർട്ടൽ വഴി നടപടികൾ പൂർത്തീകരിച്ച് കാലികമാക്കണം. ഇത് സംബന്ധിച്ച് വിവരങ്ങളുമായി വിദേശ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾക്ക് ബന്ധപ്പെട്ട സൗദി വകുപ്പ് സർക്കുലർ അയച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

2024 ഡിസംബർ 1-ന് മുമ്പ് ‘ഹുറൂബാ’യവർക്കാണ് അവസരം. ഹുറൂബായ തൊഴിലാളികളോട് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിൻ കാലയളവിൽ എസ്എംഎസുകൾ അയക്കും. എന്നാൽ ഗാർഹിക തൊഴിലാളികൾ, ഹൗസ് ഡ്രൈവർമാർ എന്നിവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!