ജിദ്ദ: സൗദി ഇന്റർനാഷണൽ സ്‌കൂളുകളെ സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയതായി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി അറിയിച്ചു. വിദ്യാലയങ്ങൾ തുറക്കാൻ ബ്രിട്ടനിൽ നിന്നുള്ള അഞ്ചു ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ലൈസൻസുകൾ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. മക്കൾക്ക് ഏതിനം വിദ്യാഭ്യാസവും അധ്യാപകരുമാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാൻ കുടുംബങ്ങളെ അനുവദിക്കുമെന്നും ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികൾ പങ്കെടുത്ത യോഗത്തിൽ വാണിജ്യ മന്ത്രി പറഞ്ഞു.