റിയാദ്: ശ്വാസകോശവീക്കത്തെ തുടർന്ന് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. രാജാവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്ന് റോയൽ കോർട്ട് അഭ്യർത്ഥിച്ചു. കൊട്ടാരത്തിലെ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ നടടത്തുന്നത്.
മെയ് മാസത്തിൽ ജിദ്ദയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ നടത്തിയ ആദ്യത്തെ വൈദ്യപരിശോധനയിൽ രാജാവിന് ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു. തുടർന്ന് അദ്ദേഹം ചികിത്സയ്ക്ക് വിധേയനാകുകയും ചെയ്തു.