അടുത്ത വർഷത്തോടെ സൗദി ലാൻഡ് ബ്രിഡ്ജ് റെയിൽവേ പദ്ധതി ആരംഭിക്കും; നിർമ്മാണ ചെലവ് 700 കോടി ഡോളർ

saudi

ദമ്മാം: രാജ്യത്ത് അടുത്ത വർഷത്തോടെ സൗദി ലാൻഡ് ബ്രിഡ്ജ് റെയിൽവേ പദ്ധതി ആരംഭിക്കുമെന്ന് റിപ്പോർട്ട്. പദ്ധതിയുടെ അന്തിമ ചെലവും സാമ്പത്തിക സഹായവും സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണ് സൗദി റെയിൽവേ വ്യക്തമാക്കുന്നത്. സൗദി റെയിൽവേ കമ്പനിയും ചൈന സിവിൽ എഞ്ചിനിയറിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനും ചേർന്നാണ് ആറു ലൈനുകൾ അടങ്ങുന്ന ബൃഹത്തായ റെയിൽവേ പദ്ധതിയുടെ കൺസോർഷ്യം രൂപികരിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണിത്. ഏഴുന്നൂറ് കോടി ഡോളർ നിർമ്മാണ ചെലവാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്നത്. 2018 ഒക്ടോബറിലാണ് സൗദി-ചൈന ലാൻഡ്ബ്രിഡ്ജ് കൺസോർഷ്യം പൊതു-സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ആറു ലൈനുകൾ അടങ്ങുന്ന ബൃഹത് പദ്ധതിയുടെ ആദ്യ ഘട്ടം ജുബൈൽ ഇൻഡസ്ട്രീയൽ സിറ്റിയുടെ അകത്തുള്ള നിർമാണ പ്രവൃത്തികളും ട്രാക്കിന്റെ നീളം വർധിപ്പിക്കുന്നതും ഉൾപ്പെടുന്നു.

രണ്ടാം ലൈനിൽ ഉൾപ്പെടുന്നത് ജുബൈൽ-ദമ്മാം പാത നവീകരണവും 35 കിലോമീറ്റർ പാതയുടെ നിർമാണവുമാണ്. ദമ്മമിൽ നിന്ന് റിയാദിലേക്കുള്ള നവീകരണവും 87 കിലോമീറ്റർ പാത നിർമാണവും മൂന്നാം ലൈനിൽ ഉൾപ്പെടുന്നു. നാലാമത്തേത് റിയാദ് റോഡ് ലൈൻ പദ്ധിതിയും അഞ്ചാം ലൈനിൽ റിയാദ് -ജിദ്ദ പോർട്ട് പാത നിർമാണവും ഉൾപ്പെടുന്നു. 920 കിലോമീറ്റർ നീളുന്നതാണ് ഈ പദ്ധതി. ആറാം ലൈനിൽ ജിദ്ദ തുറമുഖത്ത് നിന്ന് യാമ്പു വ്യവസായ സിറ്റിയിലേക്കുള്ള പുതിയ പാതയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!