ഖോബാർ – പൊതു ക്രമസമാധാനത്തെ ബാധിക്കുന്ന തെറ്റായ വിവരങ്ങളുള്ള വീഡിയോ പ്രസിദ്ധീകരിച്ചതിന് ഒരു പൗരനെ ഖോബാർ ഗവർണറേറ്റിലെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ വിവരങ്ങളുള്ള വിഷ്വൽ ഉള്ളടക്കം രേഖപ്പെടുത്തുകയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ട് പൗരൻ സൗദി അറേബ്യയുടെ സൈബർ ക്രൈം വിരുദ്ധ നിയമം ലംഘിച്ചതായി പോലീസ് വ്യക്തമാക്കി.
പൊതു ക്രമസമാധാനത്തെ ബാധിക്കുന്ന കാര്യങ്ങളാണ് വിഡിയോയിൽ ഉള്ളതെന്ന് പബ്ലിക് സെക്യൂരിറ്റി ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു. പൗരനെ അറസ്റ്റ് ചെയ്യുകയും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.