സൗദിയിൽ ഒരാഴ്ച മുമ്പ് കാണാതായ സ്വദേശിയെ മരുഭൂമിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. നജ്റാന് പ്രവിശ്യയില്‍ പെട്ട ഖബാശിന് കിഴക്ക് മരുഭൂപ്രദേശത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാൾ സഞ്ചരിച്ചിരുന്ന പിക്കപ്പിന്റെ ടയറുകള്‍ മണലില്‍ പൂണ്ട് മരുഭൂമിയിൽ കുടുങ്ങിപ്പോയതാണെന്ന് തിരച്ചിൽ നടത്തിയ ഇൻജാദ് വളണ്ടിയർ ടീം അറിയിച്ചു.
ഇദ്ദേഹത്തെ കാണാനില്ലെന്നും, ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബാംഗങ്ങൾ സുരക്ഷാ വകുപ്പുകളെ സമീപിച്ചത്.
വിവരം ലഭിച്ചതിനെ തുടർന്ന് ഇൻജാദ് വളണ്ടിയർമാർ പ്രത്യേക വാഹനങ്ങളുപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മണലിൽ പൂണ്ട വാഹനം നീക്കാൻ കഴിയാതെ മരുഭൂമിയിൽ കുടുങ്ങി. തുടർന്ന് കൊടുംചൂടില്‍ വെള്ളവും ഭക്ഷണവും കിട്ടാതെയാണ് സൗദി പൗരന് മരണപ്പെട്ടത്.