സൗദി അറേബ്യ ഇന്ന് പതാക ദിനം ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് 11 പതാകദിനമായി ആചരിക്കാൻ സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് ഇന്ന് സൗദി ദേശീയ പതാക ദിനമായി ആചരിക്കുന്നത്. ഹിജ്‌റ 1139 ൽ രാജ്യം സ്ഥാപിച്ചത് രാജ്യ ചരിത്രത്തിലുടനീളം ദേശീയപതാകയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് മാർച്ച് 11 ദേശീയ പതാകദിനമായി ആചരിക്കുന്നത്.
1335 ദുൽഹിജ്ജ 27 അഥവാ 1937 മാർച്ച് 11നാണ് അബ്ദുൽ അസീസ് രാജാവ് ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അർഥങ്ങളാൽ പറന്നുയരുന്ന നാം ഇന്ന് കാണുന്ന പതാകയെ അംഗീകരിച്ചത്. അനുഗ്രഹീത രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്്‌ലാമിന്റെയും സന്ദേശത്തിലാണ്. രാജ്യത്തിന്റെ ശക്തി, അന്തസ്, പദവി, ജ്ഞാനം എന്നിവ സൂചിപ്പിക്കുന്നതാണ് വാൾ. മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചുനിർത്താനുള്ള എല്ലാ നീക്കങ്ങൾക്കും ഈ പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരന്മാർ അഭിമാനമായി ഈ കൊടിയുയർത്തിപ്പിടിച്ചു. രാജവിജ്ഞാപനത്തിൽ പറയുന്നു.