Search
Close this search box.

സൗദിയിൽ വാഹനാപകടം; ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി വനിത മരിച്ചു

IMG_02082023_151802_(1200_x_628_pixel)

ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശിനി മരിച്ചു. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.
മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗറിലെ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിത (55) യാണ് മരിച്ചത്.

ത്വാഇഫ് – റിയാദ് റൂട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്. മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിനു പിറകിൽ അമിത വേഗതയിൽ എത്തിയ, കുവൈത്തി പൗരൻ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.

കോട്ടക്കൽ സ്വദേശി മുഹമ്മദലിയും കുടുംബവും സൗദിയിലെ ബുറൈദക്ക് സമീപം ബുഖൈരിയയിൽ നിന്നും മക്കയിലേക്ക് എത്തിയതായിരുന്നു. മരിച്ച സാജിത മുഹമ്മദലിയുടെ മാതൃ സഹോദരിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!