മസ്‌കറ്റ്: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരനെ അൽ ബറാഖ കൊട്ടാരത്തിലേക്ക് സുൽത്താൻ ഹൈതം ബിൻ താരിക്ക് സ്വീകരിച്ചു. സ്വകാര്യ സന്ദർശനത്തിനായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തിങ്കളാഴ്ചയാണ് ഒമാൻ സുൽത്താനേറ്റിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധങ്ങൾ ഒമാൻ സുൽത്താനും സൗദി ഭരണാധികാരിയും അവലോകനം ചെയ്തു. ഒമാനി -സൗദി ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന വിധത്തിൽ വിവിധ മേഖലകളിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു.