ആകാശത്ത് വച്ച് ഇന്ധനം നിറക്കാൻ കഴിയുന്ന നാല് എയർബസ് (A 330 എം.ആർ.ടി.ടി) വിമാനങ്ങൾ വാങ്ങാൻ സൗദി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു.
റോയൽ സൗദി എയർഫോഴ്‌സിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയത്തിലെ എക്സിക്യൂട്ടീവ് അഫയേഴ്‌സ് പ്രതിരോധ മന്ത്രി ഡോക്ടർ ഖാലിദ് ബിൻ ഹുസൈൻ അൽ ബിയറിയും എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് സി.ഇ.ഓ. ജീൻ ബ്രൈസ് ദുമൊണ്ടുമായി കരാറിൽ ഒപ്പുവച്ചത്.
രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും പ്രതിരോധ മന്ത്രാലയത്തിന്റെ കഴിവുകൾ വർധിപ്പിക്കുന്നതിനുമാണ് ഇതെന്നും മന്ത്രി പറഞ്ഞു.