സൗദി റീട്ടെയിൽ ഫോറത്തിൽ അംഗീകാരം സ്വന്തമാക്കി ലുലു ഗ്രൂപ്പ്

lulu group

റിയാദ്: സൗദി റീട്ടെയിൽ ഫോറത്തിൽ ലുലു ഗ്രൂപ്പ് ഇരട്ട അംഗീകാരം സ്വന്തമാക്കി. റീട്ടെയിൽ രംഗത്തെ ലുലുവിന്റെ പ്രവർത്തന മികവും റീട്ടെയിൽ രംഗം ആധുനികവൽക്കരിക്കുന്നതിന് അർപ്പിച്ച സംഭാവനകളും മുൻനിർത്തിയാണ് അംഗീകാരങ്ങൾ നൽകിയത്. പുരസ്‌കാര നേട്ടം സൗദിയിൽ ലുലുവിന്റെ നൂറ് ഔട്ട്ലെറ്റുകൾ എന്ന പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കുന്നത് വേഗത്തിലാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

റിയാദിൽ നടന്നു വന്ന സൗദി റീട്ടെയിൽ ഫോറത്തിൽ ഇരട്ട പുരസ്‌കാരം നേടി സൗദി ലുലു ഗ്രൂപ്പ്. പോയ വർഷങ്ങളിലെ ലുലുവിന്റെ പ്രവർത്തന മികവ്, റീട്ടെയിൽ മേഖലയിൽ വരുത്തിയ കാലോചിതമായ മാറ്റങ്ങൾ, ഫുഡ് ആന്റ് ഗ്രോസറി മേഖലയിൽ നടപ്പിലാക്കിയ ആധുനികവൽക്കരണം, സ്റ്റാഫ് ട്രൈയിനിംഗ് എന്നിവ മുൻനിർത്തിയാണ് അംഗീകാരങ്ങൾ.

അംഗീകാരങ്ങൾ ലുലുവിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനും സൗദിയിൽ നൂറ് ലുലു ശാഖകൾ എന്ന ഗ്രൂപ്പ് ചെയർമാൻ എം.എ യുസുഫലിയുടെ പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കുന്നതിനും വേഗത വർധിപ്പിക്കുമെന്ന് ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു. സൗദിയിൽ വളർന്നു വരുന്ന പുതു നഗരങ്ങളിലും ലുലുവിന്റെ സാനിധ്യമുണ്ട്. നിയോം, അറാംകോ, സൗദി നാഷണൽ ഗാർഡ് തുടങ്ങിയ മേഖകളിൽ ലുലുവിന്റെ ശാഖകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നുണ്ട്. നിക്ഷേപ രംഗത്ത് പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ്പ്രമുഖ നാല് കമ്പനികളുമായി ലുലു കരാറിൽ ഒപ്പ വെച്ചു. സൗദിയുടെ വൻവികസനത്തെകുറിച്ചുള്ള ആത്മവിശ്വാസവും കാഴ്ചപ്പാടുമാണ് റീട്ടെയിൽ ഫോറത്തിൽ പങ്ക് വെച്ചതെന്നുംഅദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!