സൗദിയിൽ മനുഷ്യ ക്ക ട ത്ത് കേസുകള്‍ വര്‍ധിക്കുന്നു; മൂന്നു മാസത്തിനിടെ ലഭിച്ചത് 539 പരാതികള്‍

IMG-20230731-WA0024

ജിദ്ദ – സൗദിയിൽ മൂന്നു മാസത്തിനിടെ മനുഷ്യക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് 539 പരാതികള്‍ ലഭിച്ചു. ലൈംഗിക അതിക്രമം, ചൂഷണം, നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് മൂന്നു മാസത്തിനിടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിന് ഇത്രയും പരാതികള്‍ ലഭിച്ചത്. മനുഷ്യക്കടത്തുകളെ കുറിച്ച് ലഭിക്കുന്ന പരാതികളും വിവരങ്ങളും തീര്‍ത്തും രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്.

പരാതികളുടെ സ്വഭാവത്തിനനുസരിച്ച് തുടര്‍ നടപടികള്‍ക്ക് അവ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയാണ് പതിവ്. മൂന്നു മാസത്തിനിടെ മനുഷ്യക്കടത്ത് കേസുകളിലെ ഇരകളായ 49 പേക്ക് മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം പിന്തുണയും സംരക്ഷണവും നല്‍കിയതായി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മനുഷ്യക്കടത്ത് കേസുകള്‍ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗയമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ നിരീക്ഷണ സംഘങ്ങള്‍ 1,500 ലേറെ പരിശോധനകൾ നടത്തിയിരുന്നു.

സൗദിയില്‍ മനുഷ്യക്കടത്ത് കേസുകളിലെ പ്രതികള്‍ക്ക് 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുന്നത്. ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആളുകളെ ഉപയോഗിക്കല്‍, നീക്കം ചെയ്യല്‍, അഭയം നല്‍കല്‍, സ്വീകരിക്കല്‍ എന്നിവയെല്ലാം മനുഷ്യക്കടത്ത് ആയി പരിഗണിക്കപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!