മക്ക: കുങ്കുമപ്പൂ കൃഷി ചെയ്യാനൊരുങ്ങി സൗദി അറേബ്യ. സൗദിയിലെ കാലാവസ്ഥയും ഭൂപ്രകൃതിയും വ്യത്യസ്തമാണ്. ഇതിനാൽ റിയാദ്, അൽഖസീം, തബൂക്ക്, അൽ ബഹ തുടങ്ങിയ പ്രവിശ്യകളിലാണ് ഇവയുടെ സാധ്യത പരിശോധിക്കുന്നത്. കാർഷിക ഗവേഷണ കേന്ദ്രത്തിന് കീഴിൽ ഇതിനുള്ള പിന്തുണ നൽകും. കൃഷിക്ക് അനുയോജ്യമായ സമയം, പ്രദേശം, വളപ്രയോഗം, ജലസേചനം എന്നിവയിൽ വിദഗ്ധരുടെ പിന്തുണ തേടും.
ഹൈഡ്രോപോണിക് സാങ്കേതിക വിദ്യയും ഇതിൽ ഉപയോഗിക്കും. സൗദിയിലേക്ക് ആവശ്യമായ കുങ്കുമപ്പൂ എത്തിച്ചിരുന്നത് ഇറക്കുമതിയിലൂടെയാണ്. കുങ്കുമപ്പൂ കൃഷി ചെയ്യുന്നിതിലൂടെ കർഷകർക്ക് ഉൾപ്പെടെ പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. കാർഷിക മേഖലയിൽ ഏറ്റവും വില ലഭിക്കുന്ന വിളയാണ് കുങ്കുമപ്പൂ.