സൗദി അറേബ്യയുടെ വിനോദസഞ്ചാര രംഗം വൻ കുതിക്കുന്നു. 2023ൽ രാജ്യത്തെ വിനോദസഞ്ചാര വ്യവസായം കൈവരിച്ചത് റെക്കോർഡ് വളർച്ച. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തേക്ക് എത്തിച്ചേർന്നത് 3.55 കോടി വിദേശ വിനോദസഞ്ചാരികളാണ്.
മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയത് 86 ലക്ഷത്തിലധികം സഞ്ചാരികളാണെന്ന് സൗദി ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഒരു വർഷത്തിനിടെ പലപ്പോഴായി രാജ്യത്ത് എത്തിയ ടൂറിസ്റ്റുകൾ ചെലവഴിച്ച മൊത്തം തുക 1500 കോടി റിയാലിലേറെയാണെന്നും മന്ത്രാലയം പുറത്തിറക്കിയ 2023ലെ ടൂറിസം സ്ഥിതിവിവരക്കണക്കുകളുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. അഞ്ച് ജി.സി.സി രാജ്യങ്ങളിലെ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾ ഈ കണക്കിലുൾപ്പെടും.