വാഹനങ്ങളുടെ വിൻഡോയിലൂടെ കയ്യും തലയും പുറത്തിടരുതെന്ന് വിദ്യാർഥികളോട് ട്രാഫിക് ഡയറക്ടറേറ്റ്

traffic directorate

റിയാദ്- സ്‌കൂളുകളിലേക്ക് പോകുമ്പോഴും വരുമ്പോഴും വാഹനങ്ങളുടെ വിൻഡോയിലൂടെ കയ്യും തലയും പുറത്തിടരുതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. കയ്യും തലയും പുറത്തിടുന്നത് അപകടങ്ങൾ ഉണ്ടാക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ബസ് കാത്തുനിൽക്കുമ്പോഴും വിദ്യാർഥികൾ സുരക്ഷമാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. റോഡിൽ നിന്ന് നിശ്ചിത ദൂരം മാറി നിന്നാണ് ബസ് കാത്തുനിൽക്കേണ്ടത്. അതേസമയം റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും വാഹനം പൂർണമായും നിർത്തിയ ശേഷമേ കയറാവൂവെന്നും സാവധാനമാണ് വാഹനങ്ങളിലും കയറുകയും ഇറങ്ങുകയും ചെയ്യേണ്ടതെന്നും ട്രാഫിക് അതോറിറ്റി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!