സമയനിഷ്ഠയിൽ ആഗോളതലത്തിൽ സൗദിയ ഒന്നാമത്

saudia

സ​മ​യ​ബ​ന്ധി​ത​മാ​യ വി​മാ​ന ഷെ​ഡ്യൂ​ളു​ക​ളി​ൽ സൗ​ദി എ​യ​ർ​ലൈ​ൻ​സ് (സൗ​ദി​യ) ആ​ഗോ​ള​ത​ല​ത്തി​ൽ വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി. സ​മ​യ​നി​ഷ്ഠ​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്​. വി​മാ​ന ഗ​താ​ഗ​തം നി​രീ​ക്ഷി​ക്കു​ന്ന വെ​ബ്‌​സൈ​റ്റാ​യ ‘സി​റി​യം’ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. മേ​യ്​ മാ​സ​ത്തി​ലും സൗ​ദി എ​യ​ർലൈ​ൻ​സാ​യി​രു​ന്നു ഒ​ന്നാ​മ​ത്.

വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​ന്ന കാ​ര്യ​ത്തി​ൽ 88.12 ശ​ത​മാ​ന​വും എ​ത്തി​ച്ചേ​രു​ന്ന കാ​ര്യ​ത്തി​ൽ 88.15 ശ​ത​മാ​ന​വും സ​മ​യ​നി​ഷ​​ഠ സൗ​ദി എ​യ​ർ​ലൈ​ൻ​സ് പാ​ലി​ച്ച​താ​യി​ റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ച്ചു. 16,503 വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തി നാ​ല്​ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

സ​മ​യ​നി​ഷ്ഠ അ​തി​ഥി​ക​ളു​ടെ സം​തൃ​പ്തി​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ അ​ത്​ എ​ല്ലാ ‘സൗ​ദി​യ’ ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു പ്ര​ധാ​ന ല​ക്ഷ്യ​മാ​ക്കി​യ​താ​യി സൗ​ദി ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​ബ്രാ​ഹിം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഉ​മ​ർ പ​റ​ഞ്ഞു. വ​ർ​ഷം മു​ഴു​വ​നു​മു​ള്ള അ​തി​ന്റെ വി​മാ​ന​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തി​ലും പീ​ക്ക് സീ​സ​ണു​ക​ളി​ലും ഇ​ത് പ്ര​തി​ഫ​ലി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!