ജിദ്ദ – സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) സുഡാനിൽ നിന്നും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചതായി ശനിയാഴ്ച പ്രഖ്യാപിച്ചു. ഖാർതൂമ് ഇന്റർനാഷണൽ എയർപോർട്ടിൽ ഒരു വിമാനം അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് വിമാനങ്ങൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്.
ശനിയാഴ്ച രാവിലെ 7:30 ന് റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനങ്ങളിലൊന്നായ എയർബസ് 4330, ഫ്ലൈറ്റ് നമ്പർ (59458) അപകടത്തിൽ പെട്ടതായി സൗദി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിക്കുമെന്നും സൗദിയ സൂചിപ്പിച്ചു.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടും റിയാദിലെ കിംഗ് ഖാലിദ് എയർപോർട്ടും ഖാർത്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരോട് എയർപോർട്ടിലേക്ക് പോകുന്നതിന് മുമ്പ് കാരിയറുമായി ആശയവിനിമയം നടത്താനും അവരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകളുടെ അപ്‌ഡേറ്റുകൾ ഉറപ്പാക്കാനും ആവശ്യപ്പെട്ടു.