റിയാദ്- ടാൻസാനിയൻ സയാമീസ് ഇരട്ടകളായ ഹസ്സനും ഹുസൈനും റിയാദിലെത്തി. റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള സർജറി നടക്കും.
ടാൻസാനിയയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവർ റിയാദിലെത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇവർ റിയാദിലെത്തിയത്. അൻപത് സയാമീസ് ഇരട്ടകളെയാണ് ഇതോടെ സർജറിയിലൂടെ വേർപ്പെടുത്തിയിട്ടുള്ളത്. ഇതിനാവശ്യമായ മുഴുവൻ ചെലവും കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ ആക്ഷനാണ് വഹിക്കുന്നത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനായി ലോകത്ത് ഏറ്റവും കൂടുതൽ സർജറി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ സൗദി ഒന്നാമതെത്തി. 1990 മുതൽ 32 വർഷത്തനിടെ അൻപതിലധികം സയാമീസ് ഇരട്ടകളെയാണ് സൗദി ഡോക്ടർമാർ വേർപ്പെടുത്തിയത്.