അൽഹസ- അൽ ഹസയിൽ സ്‌കൂൾ ബസ് സഞ്ചരിക്കുന്നതിനിടെ തീ പിടിച്ചു. വിദ്യാർഥിനികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥിനികളുമായി തിരിച്ചുപോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പുറത്തെ കൊടുംചൂടും അതിനിടയിലുണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടുമാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു.
ബസിൽ തീ കണ്ട ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി മുഴുവൻ വിദ്യാർഥിനികളെയും പുറത്തെത്തിച്ചു. ആർക്കും പരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.