സ്‌കൂൾ തുറക്കുന്നു|ബുക്ക് സ്റ്റാളുകളിൽ വൻ തിരക്ക് ; വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധന കർശനം

school opening

ര​ണ്ട്​ മാ​സ​ത്തി​ലേ​റെ നീ​ണ്ട വേ​ന​ല​വ​ധി​ക്കു ശേ​ഷം സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​നി​രി​ക്കെ സ്കൂ​ൾ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ സ​ജീ​വ​മാ​യി. അ​ടു​ത്ത​യാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ കുട്ടികൾ. തി​ര​ക്കേ​റു​ന്ന​തി​ന്​ മു​മ്പ്​ ആ​വ​ശ്യ​മാ​യ സ്‌​കൂ​ൾ സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​ൻ വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബ​ങ്ങ​ളും മാ​ർ​ക്ക​റ്റു​ക​ളി​ൽ നേ​ര​ത്തേ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ബു​ക്ക്​ സ്​​റ്റാ​ളു​ക​ളും സ്​​റ്റേ​ഷ​ന​റി സ്​​റ്റോ​റു​ക​ളും എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള സ്‌​കൂ​ൾ സ​പ്ലൈ​സ് ന​ൽ​കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ സ്വീ​ക​രി​ക്കാ​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​മു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പ​ല ത​ലം ബ്രാ​ൻ​ഡു​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പു​തി​യ മോ​ഡ​ലും ക​ട​യു​ട​മ​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇതിന് മുന്നോടിയായി ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. സ്‌​കൂ​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സാ​ധ​ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത​യും അ​വ​യു​ടെ ബ​ദ​ലു​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് ഇ​തെ​ന്ന് മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ ടാ​ഗു​ക​ളു​ണ്ടെ​ന്നും വി​ല​ അ​ക്കൗ​ണ്ടി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മ​ല്ലെ​ന്നും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റ​ബി​യി​ൽ വ്യ​ക്ത​മാ​യി എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ്​ പ​രി​ശോ​ധ​ന.

ഡി​സ്കൗ​ണ്ടു​ക​ൾ, പ്ര​മോ​ഷ​നു​ക​ൾ എ​ന്നി​വ ക്ര​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​​ന്റെ നി​രീ​ക്ഷ​ണ​സം​ഘം ഉ​റ​പ്പ് വ​രു​ത്തു​മെ​ന്ന്​ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. സ്‌​കൂ​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഔ​ട്ട്‌​ലെ​റ്റു​ക​ൾ മ​ന്ത്രാ​ല​യ​ത്തി​​ന്റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്ക് പി​ഴ ചു​മ​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!