ജിദ്ദ: സീസണൽ വിസകൾക്കും താത്കാലിക വിസകൾക്കും നിയന്ത്രണമേർപ്പെടുത്തി സൗദി അറേബ്യ. സീസണൽ വിസകൾ കൂടുതലായി ഉപയോഗിച്ചുവരുന്നത് ഹജ്ജുമായി ബന്ധപ്പെട്ടാണ്. പ്രത്യേക കാലത്തേക്ക് വിദഗ്ധരായ തൊഴിലാളികളെ ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിനെ അനധികൃതമായി ഉപയോഗപ്പെടുത്താതിരിക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വിസകൾ ലഭ്യമാക്കുന്നത് ഖിവ പോർട്ടൽ വഴിയാണ്. ആവശ്യങ്ങൾ പരിഗണിച്ച് വിദേശകാര്യ മന്ത്രാലയമാണ് വിസകൾക്ക് അനുമതി നൽകുക. ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി വിദഗ്ധ തൊഴിലാളികളാണോ എന്ന് കണ്ടെത്തുന്നതിനുള്ള സംവിധാനവും ഒരുങ്ങി കഴിഞ്ഞു. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.