റിയാദ്: ഒരാഴ്ച്ചക്കിടെ സൗദി അറേബ്യയിൽ അറസ്റ്റിലായത് 17,389 നിയമലംഘകർ. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. ഇതിൽ 10,397 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 4,128 പേർ നുഴഞ്ഞുകയറ്റക്കാരും 2,864 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇവരിൽ 56 ശതമാനവും ഇത്യോപ്യക്കാരും 41 ശതമാനം യെമൻ പൗരന്മാരുമാണെന്നും അധികൃതർ വിശദീകരിച്ചു. ശേഷിക്കുന്ന 3 ശതമാനം ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരാണ്. മുൻകാലങ്ങളിൽ പിടിക്കപ്പെട്ടവർ ഉൾപ്പെടെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 31,463 പേരുടെ യാത്രാ രേഖകൾക്കായി അതത് എംബസിക്ക് വിവരം നൽകി. നടപടി പൂർത്തിയാക്കിയ 10,363 പേരെ നാടുകടത്തിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.