ജിദ്ദ – ആരോഗ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ജിദ്ദ നഗരസഭ കഴിഞ്ഞ മാസം 928 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതിരിക്കല്‍, കാര്‍ഡ് പുതുക്കാതിരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ മോശം രീതിയില്‍ സൂക്ഷിക്കല്‍ തുടങ്ങിയ 25,918 നിയമ ലംഘനങ്ങള്‍ സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തി.
ജിദ്ദ നഗരസഭക്കു കീഴിലെ പതിനാറു ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന 28,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ ജിദ്ദ നഗരസഭ കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തി. ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിത രീതിയില്‍ സൂക്ഷിക്കുന്നുണ്ടെന്നും, സേവനങ്ങളുടെ ഗുണനിലവാരവും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ ശ്രമിച്ച് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 18,533 സ്ഥാപനങ്ങളിലും 9,594 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തിയതെന്ന് ജിദ്ദ നഗരസഭ വ്യക്തമാക്കി.