Search
Close this search box.

സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും നഗരങ്ങൾക്കുമിടയിൽ  ബസ് സർവ്വീസ്; പഠനം നടക്കുന്നു

shuttle bus service

സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും നഗരങ്ങൾക്കുമിടയിൽ ഷട്ടിൽ ബസ് സർവ്വീസ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി ജനറൽ ട്രൻസ്‌പോർട്ട് അതോറിറ്റി വെളിപ്പെടുത്തി. സൗദിയിലെ വിവിധ പ്രവിശ്യകളിലായി സ്ഥിതി ചെയ്യുന്ന 13 അന്താരാഷ്ട്രാ വിമാനങ്ങളിൽ നിന്നും അതത് നഗരങ്ങളിലേക്കും തിരിച്ചുമുള്ള ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനു വേണ്ടിയാണ് സർവ്വീസ് ഏർപ്പെടുത്തുന്നത്.

രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാമുള്ള സന്ദർശകരുടെ കടന്നുവരവ് എളുപ്പമാക്കുന്നതിന് നഗരങ്ങൾക്കും വിമാനത്താവളങ്ങൾക്കുമിടയിലുള്ള ശക്തവും സുസ്ഥിരവുമായ യാത്ര സൗകര്യം അനിവാര്യമാണ്. വിദേശികളും സ്വദേശികളും സന്ദർശകരുമായ യാത്രക്കാരുടെയെല്ലാം സുരക്ഷ വർദ്ധിപ്പിക്കുക, വാഹനപ്പെരുപ്പം മൂലമുള്ള വായുമലിനികരണം തടയുക, നഗരങ്ങളിലെ ട്രാഫിക് തിരക്ക് ലഘൂകരിക്കുക തുടങ്ങിയവയെല്ലാം പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിലൂടെ സാധ്യമാകും. നഗര മധ്യത്തിനും വിമാനത്താവളങ്ങൾക്കുമിടയിൽ പ്രരംഭഘട്ടത്തിൽ ആരംഭിക്കുന്ന സർവീസ് പിന്നീട് റെയിൽവേ സ്റ്റേഷനുകൾ പൊതുഗതാഗത സർവ്വീസ് സ്റ്റേഷനുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെ രാജ്യം മുഴുവൻ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ സാധിക്കും, ആധുനിക രീതിയിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും വരുമാനവും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കൊപ്പം സാമൂഹ്യ പുരോഗതിയുടെ അടയാളവുമായി മാറുമെന്നും പ്രതീക്ഷിക്കുന്നതായി ട്രാൻസ്‌പോർട്ട് അതോറിറ്റി കൂട്ടിച്ചേർത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!