ടാൻസാനിയൻ സയാമിസ് ഇരട്ടകൾക്ക് നാളെ റിയാദിൽ വേർപെടുത്തൽ ശസ്ത്രക്രിയ

siamese twin

റിയാദ്- ഉടൽ ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച ടാൻസാനിയൻ സയാമിസ് ഇരട്ടകളായ ഹസനും ഹുസൈനും നാളെ വേർപെടുത്തൽ ശസ്ത്രക്രിയ. റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഡോ.അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ റിയാദിൽ നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ചാണ് ഓപ്പറേഷൻ നടത്തുന്നത്. ഡോ.അബ്ദുല്ല അൽറബീഅ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും സയാമിസ് ഇരട്ടകൾക്ക് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കൽ സംഘം ലീഡറുമാണ്.

കുട്ടികളുടെ പ്രായം രണ്ടു വയസ്സാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം സൗദി അറേബ്യ അയച്ച പ്രത്യേക എയർ ആംബുലൻസിലാണ് ടാൻസാനിയയിലെ ദാറുസ്സലാം നഗരത്തിൽ നിന്ന് സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും ഓഗസ്റ്റ് 23 ന് റിയാദിലെത്തിച്ചത്. ഓപ്പറേഷൻ 16 മണിക്കൂർ നീണ്ടു നിൽക്കുമെന്ന് ഡോ.അബ്ദുല്ല അൽറബീഅ അറിയിച്ചു. 35 മെഡിക്കൽ സംഘം ഒമ്പതു ഘട്ടങ്ങളായാണ് ഓപ്പറേഷൻ നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!