റിയാദ്: ഡെലിവറി ബൈക്കുകാരനെ ആക്രമിച്ച് മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്ത് സൗദി സുരക്ഷാ വിഭാഗം. റിയാദിലാണ് സംഭവം. സംഭവമായി ബന്ധപ്പെട്ട മൂന്ന് സൗദി യുവാക്കളും മൂന്ന് യമൻ സ്വദേശികളും അറസ്റ്റിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിന്റെ അരികിലേക്ക് കൊള്ളസംഘം എത്തി ഇയാളെ മർദ്ദിച്ച ശേഷം വാഹനം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 6 പ്രതികളും അറസ്റ്റിലായി.
വധശ്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.