റിയാദ്: പ്രവാസി തൊഴിലാളികൾക്കുള്ള നൈപുണ്യ യോഗ്യതാ പരീക്ഷ നിബന്ധന കൂടുതൽ തസ്തികളിലേക്ക് എർപ്പെടുത്തി സൗദി അറേബ്യ. 174 ഇനം തൊഴിൽ ഇനങ്ങളിലേക്ക് പുതിയ വിസയിലെത്തുന്നവർ പ്രാഥമികമായി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയിരിക്കുന്നത് അഗ്രികൾച്ചറൽ മെക്കാനിക്ക്, ഓട്ടോമെക്കാനിക്ക്, ബ്ലാക്ക്‌സ്മിത്ത്, ബിൽഡർ, ബസ് മെക്കാനിക്ക്, ബാർബർ, കാർ ഡ്രൈവർ, കാർ ഇലക്ട്രീഷ്യൻ, കാർപെന്റർ, ഷെഫ്, മേസൺ, ക്രാഫ്റ്റ്മാൻ, ക്രഷർ ഓപ്പറേറ്റർ തുടങ്ങിയ വിഭാഗങ്ങളിലാണ്. പങ്കെടുക്കേണ്ടുന്ന ഉദ്യോഗാർഥികൾക്കായി പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങളിൽ സൗകര്യമൊരുക്കുന്നുണ്ട്. എന്നാൽ ഹൗസ് ഡ്രൈവർ, ലേബർ എന്നീ തൊഴിലുകൾ ചെയ്യുന്ന വിസക്കാർക്ക് സൗദിയിൽ തന്നെ പരീക്ഷയിൽ പങ്കെടുത്ത് യോഗ്യത തെളിയിക്കാൻ സൗകര്യങ്ങൾ ലഭ്യമാണ്.