ജിദ്ദ-കോഴിക്കോട്-ജിദ്ദ-കോഴിക്കോട് സെക്ടറിലെ വിമാന സർവീസ് ഒരു മാസത്തേക്ക് നിർത്തിവെച്ചതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. നേരത്തെ അടുത്ത മാസം രണ്ടു വരെയുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി വിമാന കമ്പനി അറിയിച്ചിരുന്നു.
എന്നാൽ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് നവംബർ മുപ്പത് വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. കോഴിക്കോട്-ജിദ്ദ, ജിദ്ദ-കോഴിക്കോട് വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഉംറ തീർത്ഥാടകരടക്കം നിരവധി പേരാണ് സ്‌പൈസ് ജെറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കായി കാത്തിരുന്നത്. ഈ തീരുമാനം ഇവർക്ക് തിരിച്ചടിയാകുന്നതാണ് .