സ്‌പോൺസർക്ക് മൊബൈൽ കൈമാറിയ മലയാളിക്ക് നഷ്ടമായത് അരലക്ഷം റിയാൽ

sponser cheated malayali

റിയാദ് – ഇഖാമ പുതുക്കുന്നതിനുള്ള ഒ ടി പിയ്ക്കായി സ്‌പോൺസർക്ക് മൊബൈൽ ഫോൺ കൈമാറിയ മലയാളിക്ക് അരലക്ഷം റിയാൽ നഷ്ടമായി. റിയാദിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഇക്‌റാമുൽ ഹഖിനെയാണ് അദ്ദേഹം പോലുമറിയാതെ സ്‌പോൺസർ കബളിപ്പിച്ചത്.

കഴിഞ്ഞ ജൂലൈ മാസം ഇദ്ദേഹം ഇഖാമ പുതുക്കുന്നതിനായി സ്‌പോൺസറുടെ അടുത്തേക്ക് പോയിരുന്നു. തുടർന്ന് ഒടിപിയ്ക്കായി സ്‌പോൺസർ ഇദ്ദേഹത്തിന്റെ ഫോൺ വാങ്ങി. ഏതാനും സമയത്തിന് ശേഷം തിരിച്ചുനൽകുകയും ചെയ്തു. രണ്ട് മാസം കഴിഞ്ഞപ്പോൾ മാസ തവണ വ്യവസ്ഥയിൽ അടക്കാനുള്ള പണം അടച്ചിട്ടില്ലെന്നും മുഴുവൻ പണം നൽകണമെന്നും അല്ലെങ്കിൽ മറ്റു നിയമനടപടികളിലേക്ക് കടക്കുമെന്നും അറിയിച്ച് കോടതിയിൽ നിന്ന് ഒരു സന്ദേശമെത്തി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ജൂലൈ മാസത്തിൽ ആരോ ഇദ്ദേഹത്തിന്റെ പേരിൽ തമാം എന്ന പേരുള്ള ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്തിട്ടുണ്ടെന്നും 51498 റിയാൽ തിരിച്ചടക്കാനുണ്ടെന്നും മനസ്സിലായത്.

ആ പണം പ്രസ്തുത ധനകാര്യ സ്ഥാപനത്തിൽ നിന്ന് സ്‌പോൺസറുടെ എകൗണ്ടിലേക്കാണ് പോയതെന്ന് രേഖകളിൽ നിന്ന് വ്യക്തമായിരുന്നു. ലോൺ എടുത്ത തിയതിയും സമയവും പരിശോധിച്ചപ്പോൾ ഈ സമയത്ത് ഫോൺ സ്‌പോൺസറുടെ കയ്യിലായിരുന്നു. പണം പോയത് സ്‌പോൺസറുടെ അക്കൗണ്ടിലേക്കും. അതിനാൽ ഈ വഞ്ചന ചെയ്തത് സ്‌പോൺസർ ആയിരിക്കുമെന്നാണ് അനുമാനം. ലോണിന് അപേക്ഷിച്ചപ്പോൾ കമ്പനി തയ്യാറാക്കിയ പ്രോമിസറി നോട്ടിന് ഒടിപി കൊടുത്തത് സ്‌പോൺസർ ആകാനാണ് സാധ്യത. 25000 റിയാലാണ് സോപൺസറുടെ എകൗണ്ടിലക്ക് മാറ്റിയത്. 51498 റിയാലിന്റെ പ്രോമിസറി നോട്ട് ആണ് തയ്യാറാക്കിയിരിക്കുന്നത്. വൻതുക പലിശയാണ് രണ്ട് വർഷത്തിന് ഈടാക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!