റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സ് (പുരുഷൻ, മുസ്ലീം) ഒഴിവുകൾ. നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (പുരുഷൻ, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തിൽപെട്ട (പുരുഷൻ) ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
ബി.എം.ടി, കാർഡിയാക്, കിഡ്‌നി ട്രാൻസ്പ്ലാൻറ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ.ആർ ന്യൂറോ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. നഴ്‌സിങിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും വേണം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകൾ സന്ദർശിച്ച് 2024 ഒക്ടോബർ 24ന് വൈകിട്ട് 05 മണിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
ഇതിനായുളള അഭിമുഖം ഒക്ടോബർ 28 ന് ഓൺലൈനായി നടക്കും. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്‌പോർട്ട് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.