രോഗികളുടെ അനുചിതമായ വീഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു; ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിച്ച് സൗദി

patients video

റിയാദ്: രോഗികളുടെ അനുചിതമായ വീഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിന് ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിച്ച് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആരോഗ്യ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. പ്രഫഷണൽ നൈതികതയ്ക്കും ആരോഗ്യ നിയമങ്ങൾക്കും വിരുദ്ധമായ വിഡിയോകൾ പ്രചരിപ്പിച്ചതായി കണ്ടെത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റിയാദ്, ജസാൻ, തബൂക്ക് എന്നീ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കിടപ്പുരോഗികളുടെ അനുചിതമായ വിഡിയോകളാണ് ഇവർ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സൈബർ ക്രൈം നിയമപ്രകാരം, പൊതുമൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും ഹാനികരമായ വിവരങ്ങൾ നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണ്.

മനുഷ്യാവകാശം, സുരക്ഷ, അന്തസ്സ് എന്നീ അടിസ്ഥാന തത്വങ്ങൾ കണക്കിലെടുത്ത് വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ തങ്ങളുടെ പ്രഫഷനൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!