‘റെറ്റിനൈറ്റിസ് പിഗ്മെന്റ് റോസാ’ എന്ന നേത്ര പ്രതിഭാസം മൂലം കാഴ്‌ച്ച പരിമിതി നേരിടുന്ന മുഹമ്മദ് ആമിർ പഠനകാലത്ത് കഠിനാധ്വാനം ചെയ്താണ് മികച്ച വിജയം നേടിയത്. മുഹമ്മദ് ആമിറിനെ ദമ്മാം എറണാകുളം ജില്ലാ കെ.എം.സി.സി. അനുമോദിച്ചു.
തണ്ടക്കോട് ജമാഅത് ഹയർ സെസിക്കണ്ടറി വിദ്യാർത്ഥിയായ ആമിർ യുവജനോത്സവ സാഹിത്യ മത്സരങ്ങളിലും മികവ് നേടിയിരുന്നു.
മതപണ്ഡിതനും വാഗ്മിയുമായ അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെയും സുമയ്യയുടെയും മകനാണ്. ജില്ലാ കെ.എം. സി. സി യുടെ ഉപഹാരം പ്രസിഡന്റ് സാദിഖ് ഖാദർ കുട്ടമശ്ശേരി സമ്മാനിച്ചു.