90 ദിവസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചാൽ സബ്‌സിഡി തുക കട്ട് ചെയ്യും

saudi

ജിദ്ദ- വിദേശത്ത് ഒരു വർഷത്തിൽ തുടർച്ചയായോ പലതവണകളായോ 90 ദിവസത്തിൽ കൂടുതൽ താമസിച്ചാൽ സിറ്റിസൺ അക്കൗണ്ട് പദ്ധതി വഴി വിതരണം ചെയ്യുന്ന സബ്‌സിഡി തുക കട്ട് ചെയ്യുമെന്ന് സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാം അറിയിച്ചു. വിദേശ യാത്ര നടത്തുന്ന ദിവസങ്ങളിലെ തുകയാണ് കുറവ് ചെയ്യുന്നത്.

ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാം ഇക്കാര്യം അറിയിച്ചത്. പദ്ധതി പ്രകാരം പ്രധാന ഗുണഭോക്താവിനോ ആശ്രിതനോ നിശ്ചയിച്ച പ്രതിദിന ധനസഹായ തുക പ്രകാരമാണ് സഹായധനത്തിൽ നിന്ന് കട്ട് ചെയ്യുകയെന്നും സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാം വ്യക്തമാക്കി. ഇന്ധന, വൈദ്യുതി ഇനത്തിലുള്ളതടക്കമുള്ള സർക്കാർ സബ്‌സിഡികൾ സ്വദേശി കുടുംബങ്ങൾക്ക് നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിയാണ് സിറ്റിസൺ അക്കൗണ്ട് പദ്ധതി. കുടുംബാംഗങ്ങളുടെ എണ്ണം, ഉപഭോഗം, വരുമാനം അടക്കമുള്ള വ്യത്യസ്ത ഘടകങ്ങൾ കണക്കിലെടുത്ത് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് വ്യത്യസ്ത തുകയാണ് സബ്‌സിഡിയായി പ്രതിമാസം വിതരണം ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!