മക്ക- മക്കയിലെ വിശുദ്ധ ഹറമിന്റെ പടിഞ്ഞാറ് ഭാഗത്ത് സുഡാനി തീര്‍ത്ഥാടകക്ക് സുഖപ്രസവം. റെഡ് ക്രസന്റ് അതോറിറ്റിയുടെ ആംബുലന്‍സ് ടീമാണ് പ്രസവത്തിന് മേല്‍നോട്ടം വഹിച്ചത്.
ദാറുത്തൗഹീദ് ഹോട്ടലിന് അടുത്തുള്ള പടിഞ്ഞാറന്‍ ചത്വരത്തില്‍ വയറുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീയുടെ വിവരം ലഭിച്ച ഉടന്‍ റെഡ് ക്രസന്റ് സംഘം അവിടേക്ക് എത്തി. യുവതി പ്രസവ ലക്ഷണം കാണിക്കുകയാണെന്ന് ആരോഗ്യസംഘത്തിന് ബോധ്യമായി. സംഘം ഉടന്‍ ഇടപെട്ട് പ്രസവം വിജയകരമായി നടത്തി. അമ്മയെയും നവജാതശിശുവിനെയും ഉടന്‍ അജിയാദ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നുവെന്ന് റെഡ് ക്രസന്റ് അറിയിച്ചു.