റിയാദ്- ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുടെ യോഗ്യതാപത്രങ്ങൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഏറ്റുവാങ്ങി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് പകരമായാണ് കിരീടാവകാശി യോഗ്യതാപത്രങ്ങൾ ഏറ്റുവാങ്ങിയത്.
ഇന്ത്യക്ക് പുറമെ മാലി, മംഗോളിയ, ദക്ഷിണാഫ്രിക്ക, ഫിൻലാന്റ്, സാംബിയ, നേപാൾ, ബ്രസീൽ, ഉക്രൈൻ, സ്വീഡൻ, ഡൻമാർക്ക്, മലേഷ്യ, സ്ലോവാക്യ, ലിത്വാനിയ, വെനീസ്വലെ, കംബോഡിയ, ദക്ഷിണ സുഡാൻ, ഛാഡ്, ചിലി, മലാവി, അമേരിക്ക, പരാഗ്വെ, പാകിസ്ഥാൻ, ഇറാഖ്, റുവാണ്ട, സിംഗപ്പൂർ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ സൗദി അംബാസഡർമാരാണ് യോഗ്യതാപത്രങ്ങൾ കൈമാറിയത്. ചടങ്ങിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, റോയൽകോർട്ട് മേധാവി ഫഹദ് ബിൻ മുഹമ്മദ് അൽഈസ എന്നിവർ സംബന്ധിച്ചു.