റിയാദ് – സൗദിയിൽ വേനൽക്കാലം അവസാനിക്കാൻ 4 ദിവസങ്ങൾ ബാക്കിയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ അറിയിച്ചു. വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സെപ്തംബർ മാസത്തിന്റെ തുടക്കത്തോടെ ശരത്കാലം ആരംഭിക്കുമെന്ന് അൽ-അഖീൽ പറഞ്ഞു. സെപ്തംബർ അവസാനത്തോടെ താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും അൽ-അഖീൽ പറഞ്ഞു.
അതേസമയം പരിവർത്തന കാലഘട്ടങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ-അഖീൽ പറഞ്ഞു.
സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും, പ്രത്യേകിച്ച് മക്ക, മദീന, രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്കും കൊടുങ്കാറ്റിനും പൊടികാറ്റിനും സാധ്യതയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.