സൂര്യൻ ഇന്ന് കഅബക്ക് നേർ മുകളിലെത്തുന്നു

sun above kaaba

സൂര്യൻ ഇന്ന് ഉച്ചക്ക് 12.27 നു മക്ക മസ്‌ജിദുൽ ഹറമിലെ ദുഹ്ർ ബാങ്ക് വിളി സമയത്താണ് കഅബക്ക് നേരെ മുകളിലെത്തുക. ഈ വർഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായിരിക്കും ഇത്. കഴിഞ്ഞ മെയ് 27നാണ് സൂര്യൻ കഅബക്ക് നേർ മുകളിലെത്തിയത്. ഈ സമയത്ത് കഅബക്ക് നിഴൽ ഉണ്ടാകില്ല. അടുത്ത വർഷം മെയ് മാസത്തിലാണ് വീണ്ടും കഅഅബക്ക് മുകളിൽ സൂര്യനെത്തുക.

സൂര്യൻകഅബക്ക് മുകളിലെത്തുന്ന നിമിഷം സൂര്യന്റെ പരമാവധി ഉയരം 90 ഡിഗ്രിയിൽ ആയിരിക്കുമെന്ന് ജിദ്ധ ആസ്ട്രോണമി സൊസൈറ്റി വ്യക്തമാക്കി. മക്ക സമയം ഉച്ചക്ക് 12.27നാണ് മസ്ജിദുൽ ഹറമിൽ ദുഹ്ർ നമസ്കാരത്തിന് ബാങ്ക് വിളിക്കുന്ന സമയത്തായിരിക്കും ഇത്. ആ സമയം നിഴൽ പൂജ്യമായിരിക്കുകയും കഅബയുടെ നിഴൽ അപ്രത്യക്ഷമാകുകയും ചെയ്യുമെന്നും സൊസൈറ്റി പറഞ്ഞു.

ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം ഖിബ്‌ല ദിശ നിർണയിക്കലായിരുന്നു, മക്കയിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളിൽ ഖിബ്‌ല നിർണ്ണയിക്കാൻ ഈ പ്രതിഭാസത്തെ പഴമക്കാർ അവലംബിച്ചിരുന്നു. ഭൂമിയുടെ ഉപരിതലത്തിൽ ലംബമായി ഒരു വടി നാട്ടിയായിരുന്നു അവർ ഖിബ്‌ല നിർണയിച്ചിരുന്നത്. ഈ സമയത്ത് നിഴലിന്റെ വിപരീത ദിശയിലായിരിക്കും കഅബയുടെ കൃത്യ സ്ഥാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!