Search
Close this search box.

സിറിയൻ വിദേശകാര്യ മന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി സൗദിലെത്തി

syrian minister

ജിദ്ദ – സിറിയൻ വിദേശ, പ്രവാസികാര്യ മന്ത്രി ഡോ. ഫൈസൽ അൽമിഖ്ദാദ് 12 വർഷങ്ങൾക്ക് ശേഷം ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തി. സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി വലീദ് അൽഖുറൈജി ജിദ്ദ വിമാനത്താവളത്തിൽ സിറിയൻ വിദേശ മന്ത്രിയെ സ്വീകരിച്ചു. സിറിയയുടെ അഖണ്ഡതയും സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുകയും സിറിയൻ അഭയാർഥികളുടെ സ്വദേശത്തേക്കുള്ള മടക്കം എളുപ്പമാക്കുകയും സിറിയയിലെ മുഴുവൻ പ്രദേശങ്ങളിലും റിലീഫ് വസ്തുക്കൾ സുരക്ഷിതമായി എത്തിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുന്ന നിലക്ക് സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാൻ ശ്രമിച്ച് നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു.
2011 ൽ സിറിയയിൽ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശേഷം ഒരു മുതിർന്ന സിറിയൻ നേതാവ് നടത്തുന്ന ആദ്യ സൗദി സന്ദർശനമാണിത്.

സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് സിറിയൻ വിദേശകാര്യ മന്ത്രി സൗദിയിലെത്തിയത്. സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ ശ്രമിച്ച് സൗദി വിദേശ മന്ത്രിയും സിറിയൻ വിദേശ മന്ത്രിയും വിശദമായ ചർച്ച നടത്തും.
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള അടുപ്പം മേഖലാ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പ്രതിഫലിക്കാൻ തുടങ്ങിയിട്ടുണ്ട്. മേഖലാ രാജ്യങ്ങളുമായുള്ള സിറിയയുടെ ബന്ധം പുനഃപരിശോധിക്കുന്നതിനു പുറമെ വർഷങ്ങളായി തുടരുന്ന യെമൻ യുദ്ധത്തിന് അറുതിയുണ്ടാക്കാനും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!