Search
Close this search box.

സൗദിയിൽ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നത് ശിക്ഷാർഹം

photo

ജിദ്ദ – പൊതുസ്ഥലങ്ങളിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച് അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നത് ശിക്ഷാർഹമാണ്. ഈ കുറ്റത്തിന് സൈബർ ക്രൈം നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകൻ ഫായിസ് ഈദ് അൽഅനസി വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അടക്കം ഏതു സ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതേ കുറിച്ച് അറിയാതെയാണ് പലരും സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതെന്നും ഫായിസ് ഈദ് അൽഅനസി പറഞ്ഞു.
അതേസമയം ക്യാമറകൾ അടങ്ങിയ മൊബൈൽ ഫോണുകൾ അടക്കമുള്ള ഉപകരണങ്ങൾ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നത് അറസ്റ്റ് നിർബന്ധമാക്കുന്ന സൈബർ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഇത്തരം കേസുകളിലെ പ്രതികൾക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ഉപകരണവും സംവിധാനങ്ങളും കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!