ഖുലൈസ്-തമിഴ്നാട് നിന്ന് ഉംറക്കെത്തിയ തീർഥാടകൻ നിര്യാതനായി. തിരുവണ്ണാമലൈ പെരുമാൾ നഗർ മുഹമ്മദ് മീരാൻ ലബ്ബ മകൻ മൊഹിദ്ദീൻ(76) ആണ് മരിച്ചത്. മൃതദേഹം ഖുലൈസ് ജനറൽ ഹോസ്പിറ്റലിലാണ്. മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഖുലൈസ് ജനറൽ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചയുടൻ മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു. മാതാവ്: ഫാത്തിമ ബീവി, ഭാര്യ :സിദ്റത്ത് മുംതാസ്. മക്കൾ: അക്ബർ ലബ്ബ, ബാനു. മൃതദേഹം മക്കയിൽ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.