Search
Close this search box.

സൗദിയില്‍ വാഹനാപകടത്തിൽ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം

accident two killed

അല്‍ഹസ- മദീന സന്ദര്‍ശനത്തിനിടെ പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിലാണ് എന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. തമിഴ്‌നാട് മധുര സ്വദേശി ഇസാല്‍ ബീഗം, രണ്ടു വയസ്സുകാരന്‍ ജസീല്‍ മുസ്തഫ എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ അല്‍ ഹസ്സയില്‍ നിന്ന് മദീനയിലേക്ക് യാത്ര തിരിച്ചത്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഖുറൈസിന് അടുത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം പലതവണ മറിഞ്ഞുവെന്നാണ് അപകടത്തെ കുറിച്ചുള്ള പ്രാഥമിക വിവരം.

ഇസാല്‍ ബീഗം സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ജസീല്‍ മുസ്തഫ ആശുപത്രിയിലേക്ക് കൊണ്ടു പോകവേയാണ് മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സൗദിയില്‍ തന്നെ മറവ് ചെയ്യുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!