അബഹ- ചികിത്സക്കായി നാട്ടില്‍ എത്തിയ അധ്യാപിക നിര്യാതയായി. മരകതവല്ലി (55) ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. തമിഴ് സംഘം അബഹ പ്രസിഡന്റ് മുരുകദാസിന്റെ ഭാര്യയാണ്. തിരുച്ചിറപള്ളിക്കടുത്ത് പുതുക്കോട്ട സ്വദേശിയായ മരകതവല്ലി പന്ത്രണ്ട് വര്‍ഷമായി ഖമിസ് മുഷൈത്ത് ലന സ്കൂളില്‍ സയന്‍സ് അധ്യപികയായി ജോലി ചെയ്തു വരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് അവധി എടുത്ത് നാട്ടിലേയ്ക്ക് പോയത്. പിതാവ്: മൗദ മുത്തു. മാതാവ്: വിശാലാക്ഷി. മക്കള്‍:റഷന, മനോ.