Search
Close this search box.

തേജ് ചുഴലിക്കാറ്റ്: സൗദി അറേബ്യയുടെ കാലാവസ്ഥയെ ബാധിക്കും; മഴയ്ക്ക് സാധ്യത

tej

റിയാദ്- അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് സൗദി അറേബ്യയുടെ കാലാവസ്ഥയെ പരോക്ഷമായി ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി അറിയിച്ചു. ചൊവ്വ മുതൽ വ്യാഴം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കും കാറ്റിനും സാധ്യതയുള്ളതായും അദ്ദേഹം വ്യക്തമാക്കി.

ഒമാനിനോട് ചേർന്ന് കിടക്കുന്ന റുബുൽ ഖാലി മരുഭൂമി, നജ്‌റാൻ, ഖർഖീർ, ശറൂറ എന്നിവിടങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. ഇവിടങ്ങളിൽ 45 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റുമുണ്ടാകും. അറബിക്കടലിൽ വടക്ക് പടിഞ്ഞാർ, പടിഞ്ഞാർ ഭാഗങ്ങളിലേക്ക് നീങ്ങുന്നതിനാൽ അടുത്ത മണിക്കൂറുകളിൽ തേജ് ചുഴലിക്കാറ്റിന് ശക്തിയേറും. ഒമാൻ, യമൻ തീരത്തോട് അടുത്തുവരുന്നുണ്ടെങ്കിലും അവിടെയെത്തുമ്പോഴേക്ക് കാറ്റഗറി 2 ചുഴലിക്കാറ്റായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് തീരങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും കാരണമാകുമെന്നും ചില തീരപ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ ദുഫാർ, അൽമഹ്‌റ ജില്ലകളിൽ ജലനിരപ്പ് ഉയരും. ദുഫാർ, അൽവുസ്ഥ മേഖലകളിലും യമനിലെ ഹളർമൗത്തിലും തിങ്കളാഴ്ച മൂന്നാം കാറ്റഗറിയിലുള്ള ചുഴലിക്കാറ്റാണ് വീശുക. ചൊവ്വാഴ്ച ഒമാൻ, യമൻ അതിർത്തി പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒന്നാം കാറ്റഗറിയിലുള്ള ചുഴലിക്കാറ്റായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!